May 9, 2025, 5:27 pm

മഹാരാഷ്ട്രയിൽ കാമുകിയുടെ ദേഹത്ത് കൂടി കാർ കയറ്റി യുവാവിന്റെ ക്രൂരത ; പോലീസ് കേസെടുത്തു

26 വയസ്സുള്ള യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി യുവാവിന്റെ കൊടും ക്രൂരത.കാമുകനുമായുള്ള വാക്കേറ്റത്തിന് ഒടുവിലാണ് ഇങ്ങനെയൊരു ക്രൂരമർധനത്തിന് ഇരയായതെന്ന് പ്രിയ സിംഗ് എന്ന യുവതി പറഞ്ഞു. മഹാരാഷ്ട്രയിലെ താനയിലെ ഹോട്ടലിനടുത്താണ് സംഭവം. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു പ്രിയയും അശ്വജിത്തും. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അനിൽ ഗെയിക്ക് വാദിന്റെ മകനാണ് അശ്വജിത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ നടക്കുന്ന പരിപാടി പങ്കെടുക്കണമെന്ന് അശ്വജിത് പ്രിയയെ വിളിച്ച് പറഞ്ഞിരുന്നു. അവിടെ എത്തിയപ്പോൾ മറ്റു സുഹൃത്തുക്കളും ഉണ്ടായിരുന്നു. പിന്നീട് അശ്വജിത്തിന് അടുത്തേക്ക് പോയപ്പോൾ വിചിത്രമായി പെരുമാറിയതിനെ തുടർന്ന് അശ്വജിത്തിനോട് സ്വകാര്യമായി സംസാരിച്ച് പ്രശ്നം അന്വേഷിക്കാൻ പ്രിയ തീരുമാനിച്ചു. പരിപാടിയിൽ നിന്നും മാറിനിന്ന് പ്രിയ അശ്വജിത്തിനോട് ആയി സംസാരിക്കാൻ കാത്തു നിന്നു. സുഹൃത്തുക്കൾക്കൊപ്പം എത്തിയ അശ്വജിത് പ്രിയയോട് വഴക്കിട്ടു. പ്രിയക്ക് നേരെ അശ്വജിത്തും സുഹൃത്തുക്കളും അസഭ്യവർഷം നടത്തിയതായും പരാതിയുണ്ട്. കൂട്ടുകാരെ തടയണമെന്ന് ആവശ്യപ്പെട്ടപ്പോൾ അശ്വജിത്ത് തന്നെ അടിക്കുകയും കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായും പ്രിയ പറയുന്നു. തള്ളി മാറ്റാൻ ശ്രമിച്ച പ്രിയയെ എല്ലാവരും ചേർന്ന് വീണ്ടും മർദ്ദിച്ച് നിലത്തേക്ക് തള്ളിയിട്ടു എന്നും ഇൻസ്റ്റാഗ്രാം പേജിൽ പ്രിയ കുറിച്ചു.കാറിൽ നിന്നും തന്റെ ഫോണും മറ്റു സാധനങ്ങളും എടുക്കാൻ ശ്രമിച്ചപ്പോൾ, ഡ്രൈവറോട് പ്രിയയുടെ ദേഹത്ത് കൂടെ കാർ കയറ്റാൻ അശ്വജിത്ത് ആവശ്യപ്പെടുകയും കാർ തട്ടി നിലത്തേക്ക് വീണ പ്രിയയുടെ ദേഹത്ത് കൂടെ വാഹനം കയറ്റി ഇറക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ യുവതി പറയുന്നു.മണിക്കൂറുകളോളം റോഡിൽ കിടന്നിട്ടും ആരും തന്നെ ആശുപത്രിയിൽ കൊണ്ടുപോയില്ല എന്നും പ്രിയ ആരോപിച്ചു. മറ്റൊരു യാത്രക്കാരനാണ് തന്നെ ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയിൽ വലതുകാലിന്റെ എല്ല് പൊട്ടിയതിനാൽ ശസ്ത്രക്രിയ നടത്തി. ശരീരം മുഴുവൻ പരിക്കേറ്റു.മൂന്നുനാലു മാസത്തോളം എഴുന്നേൽക്കാനാവാത്ത കിടപ്പിലായിരുന്നു എന്നും പ്രിയ. പിന്നീട് ആറുമാസം മറ്റൊരാളുടെ സഹായത്തോടെയാണ് നടക്കാൻ ശ്രമിച്ചതെന്നും പ്രിയ പോലീസിനോട് പറഞ്ഞു. അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.