ലോകനേതാക്കളില്‍ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ മോദി വീണ്ടും ഒന്നാമത്.ബിസിനസ് ഇന്റലിജന്‍സ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്.മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (66%), സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് (58%) എന്നിവരാണ് മോദിക്ക് താഴെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യ അഞ്ചില്‍ ഇടം നേടിയിട്ടില്ല.
49 ശതമാനം റേറ്റിംഗുമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ നാലാം സ്ഥാനത്തും 47 ശതമാനം റേറ്റിംഗുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ഇറ്റലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മലോണി 41% റേറ്റിംഗുമായി ആറാം സ്ഥാനത്തുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 37% റേറ്റിംഗുമായി എട്ടാം സ്ഥാനത്താണ്.
ജി-20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ് ഈ സര്‍വേ നടത്തിയത്. അതിലാണ് മോദിക്ക് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചത്. 18 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിശേഷിപ്പിച്ചിരുന്നു.
75-80 ശതമാനത്തിന് ഇടയില്‍ അംഗീകാര റേറ്റിംഗ് ഉള്ള പ്രധാനമന്ത്രി മോദി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.