നവകേരള സദസ്സിലെ ജനക്കൂട്ടം..’കേരളത്തെ പിന്നോട്ട് ഓടിക്കാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ്’ എന്ന് മുഖ്യമന്ത്രി.
കൊച്ചിയിൽ നവ കേരള സദസ്സിന് എത്തിയ മുഖ്യമന്ത്രി, കേരളത്തെ പിന്നോട്ട് ഓടിക്കാൻ പറ്റില്ലെന്ന പ്രഖ്യാപനമാണ്, നവ കേരള സദസ്സിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം..എന്ന്- മുഖ്യമന്ത്രി പിണറായി വിജയൻ.ഞാറക്കൽ ജയ് ഹിന്ദ് മൈതാനത്ത് നടന്ന വൈപ്പിൻ മണ്ഡലം നവ കേരള സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് വികസിക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ ജനക്കൂട്ടം തന്നെയാണിത്. കേരളത്തിന്റെ വികസനം തടയുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്നും ജനങ്ങൾ അഭിപ്രായം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകൾ… കേന്ദ്രത്തിന് ലഭിക്കേണ്ട വിഹിതം,സ്വന്തമായ വരുമാനം,വികസന പ്രവർത്തനങ്ങൾക്കായി എടുക്കുന്ന കടം മുതലായവയാണ്.തനത് വരുമാനത്തിൽ അഭിമാനകരമായ വളർച്ചയാണ് കേരളം നേടിയത് എന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വലിയ ആവശ്യം ഉയർത്തുന്ന പ്രക്ഷോഭ വേദിയാണ് നവകേരള സദസ്സ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര വരുമാനത്തിലും വലിയ വളർച്ചയാണ് ഉണ്ടായത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിൽ നിന്ന് വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നും ഇത് കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ നാട് ഒന്നിച്ചു നിൽക്കുമ്പോൾ പ്രതിപക്ഷകക്ഷികൾ അത് ബഹിഷ്കരിക്കുന്നതോടെ കേരളത്തിന്റെ മുന്നോട്ടുപോക്കിനെ തടയുന്ന കേന്ദ്രസർക്കാർ നടപടികളാണ് നവ കേരള സദസ്സിലൂടെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നവ കേരള സദസിനെതിരെ വലിയ അധിക്ഷേപമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നവ കേരള സദസ്സ് കൊണ്ട് ഉദ്ദേശിക്കുന്നത് നാട് കൃത്യമായി മനസ്സിലാക്കുകയാണ്.എല്ലാ മണ്ഡലങ്ങളിലും കാണുന്ന വൻജന പങ്കാളിത്തം ഇതിന് തെളിവുമാണ്. ഭേദ ചിന്തയില്ലാതെ ജനങ്ങൾ സദസ്സിലേക്ക് ഒഴുകിയെത്തുകയാണ്.ഇതുവരെ നടന്നിട്ടുള്ള എല്ലാ കൂട്ടായ്മകളെയും മറികടക്കുന്ന കൂട്ടായ്മയാണ് നവ കേരള സദസ്സ് എന്ന് നമുക്ക് കാണാൻ കഴിയും.ജനങ്ങളെ ഉൾക്കൊള്ളുന്നതിന് ആവശ്യമായ ഗ്രൗണ്ട് പോലും പലയിടങ്ങളിലും ഇല്ല എന്ന തിരിച്ചറിവും ഈ ഘട്ടത്തിൽ ഉണ്ടായി.