കേരളത്തെ ഇനി ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം പി രാജേഷ്.
ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കും. വൈപ്പിൻ നിയോജകമണ്ഡലതല നവ കേരള സോസിൽ സംസാരിക്കുകയായിരുന്നു എം പി രാജേഷ്. ഇൻറർനെറ്റ് ഒരു പൗരന്റെ അവകാശമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഇത് പ്രഖ്യാപിക്കുക മാത്രമല്ല സൗജന്യമായും മിതമായ നിരക്കിലും സാധാരണക്കാർക്ക് ഇൻറർനെറ്റ് കെ ഫോൺ പദ്ധതി വഴി ലഭ്യമാക്കാൻ തുടങ്ങി കഴിഞ്ഞു. കേസ് മാർച്ച് സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് ആവശ്യമായ സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിച്ചുവരികയാണ്. മറ്റ് സംസ്ഥാനങ്ങളും ഈ മാതൃകയെ പിന്തുടരാൻ രംഗത്ത് വരാൻ തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർത്ഥ്യമാക്കാൻ സർക്കാറിന് സാധിച്ചു. അതുപോലെതന്നെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കേരളത്തിലാണ് സ്ഥാപിതമായിട്ടുള്ളത്. ഇത്തരത്തിലുള്ള നൂതന സാങ്കേതിക വിദ്യകളെ കൂടി കോർത്തിണക്കിയാണ് നവ കേരള സദസ്സ് സാധ്യമാക്കുന്നത്. നവകേരളം മാലിന്യമുക്തമാക്കണം എന്ന ലക്ഷ്യത്തോടെ അതിവിപുലമായ കർമ്മപദ്ധതി രൂപപ്പെടുത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. പരിഹരിക്കപ്പെടാൻ കഴിയില്ല എന്ന് കരുതിയ കൊച്ചിയിലെ മാലിന്യ പ്രശ്നത്തിനും പരിഹാരം ആവുകയാണ്. കൊച്ചിയിലെ റോഡുകൾ വൃത്തിയാക്കുന്നതിന് ആധുനിക നിലവാരത്തിലുള്ള രണ്ട് റോഡ് സ്വീപ്പിംഗ് മെഷീനുകൾ പ്രവർത്തനമാരംഭിച്ചതായി എം ബി രാജേഷ് വേദിയിൽ അറിയിച്ചു. ഈ മെഷീനുകൾ 2 മണിക്കൂറിനകം കൊച്ചി നഗരത്തിലെ 35 കിലോമീറ്റർ ദൂരം വരെ റോഡ് വൃത്തിയാക്കാൻ സാധിക്കും. വെള്ള കെട്ടില്ലാത്ത കൊച്ചി ഒരു സ്വപ്നമായിരുന്നുവെങ്കിൽ ഇനി അങ്ങോട്ട് അത് യാഥാർത്ഥ്യമാകും. ബി പി സി എലിയെ 100 കോടി മുതൽമുടക്കുള്ള മാലിന്യ സംസ്കരണ പ്ലാൻറ് ഒരു വർഷത്തിനകം യാഥാർത്ഥ്യമാകും എന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ തന്നെ കൊച്ചിയിലെ ജൈവ മാലിന്യ പ്രശ്നത്തിന് സമ്പൂർണ്ണ പരിഹാരം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.