April 19, 2025, 11:49 pm

ചക്കിയെ കൈപിടിച്ചാനയിച്ചത് കാളിദാസ്;മാളവികയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.

മോതിര മാറ്റ ചടങ്ങിന് ശേഷം മാളവിക ഇമോഷണാകുന്നതും വീഡിയോകളില്‍ നിന്ന് കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഇന്നലെയാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് വിവരം. ഫോട്ടോകള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് തന്റെ പ്രണയം മാളവിക ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുന്നത്.

അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസിന്റെ ജീവിതപങ്കാളി. ‘മോന്റെ കല്യാണം ഉടനെയില്ല, മകളുടെയാണ് ആദ്യം’ എന്നാണ് മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.