November 28, 2024, 6:53 am

കോപ്പ അമേരിക്ക ഫുട്ബോൾ ആരവങ്ങൾക്ക് അരങ്ങൊരുങ്ങി

അടുത്തവർഷം വരാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ആരവങ്ങൾക്ക് അരങ്ങൊരുങ്ങി . ഗ്രൂപ്പുകൾ തിരിച്ചുള്ള മത്സരക്രമങ്ങളുടെ നറുക്കെടുപ്പും പൂർത്തീകരിച്ചു. നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ ആയാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ അർജൻറീന ഗ്രൂപ്പ് A യിലും പെറു ചില്ലി എന്നിവർക്കൊപ്പം പ്ലേ ഓഫ് വിജയികളായ ഡ്രീനി ഡാഡ്ബാക്കോയോ കാനഡയോ ഇടം നേടും. ഗ്രൂപ്പ് ബി യിൽ ഇക്വഡോർ, ജമൈക്ക, വെനിസ്വല, മെക്സിക്കോ എന്നിവരും ഗ്രൂപ്പ് സിയിൽ പനാമ, യു റുഗ്വായ്, ബോളിവിയ,യു എസ് എ എന്നിവരുമാണ്. ഗ്രൂപ്പ് ഡി യിൽ കൊളംബിയ, പരാഗ്വേ, ബ്രസീൽ എന്നിവരുമാണ്. പ്ലേ ഓഫ് വിജയികളായ എത്തുന്ന കോസ്റ്റാറിക്കയോ ഹോണ്ടുറാസോ യോ ഇടം നേടും. യുഎസിലെ അറ്റ്ലാൻഡിയിൽ ജൂൺ 20നാണ് ടൂർണ്ണമെൻറ് ആരംഭിക്കുക. മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഉദ്ഘാടന മത്സരത്തിൽ അർജൻറീന ക്കെതിരെ കാനഡ/ട്രി നി ഡാഡ് ഡുബാക്കായോ ഏറ്റുമുട്ടും. ജൂൺ 24നാണ് ബ്രസീലിൻറെ ആദ്യ മത്സരം നടക്കുക. പ്ലേ ഓഫ് വിജയികളായി എത്തുന്ന പരാഗയോ കോണ്ടുറാസോ ആണ് എതിരാളികൾ. ബ്രസീൽ അർജൻറീന പോരാട്ടം ഫൈനൽ വരെ ഉണ്ടാകില്ല. പരസ്പരം നേർക്ക് നേർ വരാത്ത രീതിയിലാണ് മത്സരക്രമം മുന്നോട്ടുപോവുക. ജൂലൈ രണ്ടു വരെയാണ് ഗ്രൂപ്പ് ഇന മത്സരങ്ങൾ. ആദ്യ രണ്ട് സ്ഥാനക്കാരായിരിക്കും ഓരോ ഗ്രൂപ്പിലെയും ക്വാർട്ടറിൽ എത്തുക. എ ഗ്രൂപ്പ് വിജയികളും വി ഗ്രൂപ്പ് റണ്ണറപ്പുകളും ആണ് ക്വാർട്ടറിൽ ഏറ്റുമുട്ടുക. ഗ്രൂപ്പ് ബി വിജയികൾ ഗ്രൂപ്പ് ഏഴിലെ റണ്ണറപ്പുകളെയും ഗ്രൂപ്പ് സി വിജയികൾ ഗ്രൂപ്പ് ഡി റണ്ണറപ്പുകളെയും ഗ്രൂപ്പ് ഡി വിജയികൾ ഗ്രൂപ്പ് സി റണ്ണറപ്പുകളെയും നേരിടും. ഒന്നും രണ്ടും ക്വാർട്ടറിലെ വിജയികളാണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുക. ഗ്രൂപ്പ് എ യിലുള്ള അർജൻറീനയും ഗ്രൂപ്പ് ഡി യിലുള്ള ബ്രസീലും തമ്മിൽ ഫൈനൽ വരെ നേർക്കുനേർ ഉണ്ടാവില്ല എന്നതാണ് മത്സരക്രമങ്ങൾ സൂചിപ്പിക്കുന്നത്. മായാമി യിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് ജൂൺ 24ാം തീയതി കലാശ പോര് നടക്കുക.

You may have missed