November 28, 2024, 9:06 am

കാശ്മീരിൽ അപകടത്തിൽ മരിച്ച നാല് യുവാക്കൾക്ക് നാടിന്റെ യാത്രാമൊഴി.

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് യുവാക്കളുടെയും മൃതദേഹം ജന്മനാടായ ചിറ്റൂരിൽ ഇന്ന് സംസ്കരിക്കും. ചിറ്റൂർ സ്വദേശികളായ അനിൽ,സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹമാണ് പുലർച്ചെ മൂന്നുമണിയോടെ നാട്ടിലെത്തിച്ചത്. മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ്‌ മൃ തദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചത്. നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹങ്ങൾ സ്വന്തം ദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിച്ചത്.വിനോദയാത്ര സംഘത്തിൽ ഉണ്ടായിരുന്ന രാജേഷ്,സുനിൽ ആർ, അപകടത്തിൽപ്പെട്ട ടാറ്റാ സുമോ വാഹനത്തിൽ എട്ടു പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഒഴികെ 7 പേരും മലയാളികൾ ആയിരുന്നു. റോഡിൽ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്ക് ആണ് വാഹനം മറിഞ്ഞത്.ശ്രീജേഷ്, അരുൺ, പി അജിത്, സുജിത് എന്നിവരെയും ഇതേ വിമാനത്തിൽ തന്നെയാണ് നാട്ടിലെത്തിച്ചത്.

You may have missed