‘ടൂർ ഓപ്പറേറ്റർമാരെ സൂക്ഷിക്കണം’; തെറ്റിദ്ധരിപ്പിച്ചു പാസ്പോർട്ടും പണവും വാങ്ങി വെക്കുന്നു; ഹാജിമാർക്ക് ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി..!
ഹാജിമാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി സംസ്ഥാന ഹജ്ജ് കമ്മിറ്റി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യാതൊരു അംഗീകാരവും ഇല്ലാത്ത ചില ടൂർ ഓപ്പറേറ്റർമാർ ഹാജിമാരെ തെറ്റിദ്ധരിപ്പിച്ചു പാസ്പോർട്ടും പണവും വാങ്ങി വെക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. സമാനമായ സംഭവങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം നിരവധി പരാതികൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു. അതു സംബന്ധിച്ച നടപടികൾ സ്വീകരിച്ചു വരികയാണ്.*
*പാസ്പോർട്ട് ട്രാവൽ ഏജൻസികൾ മുൻകൂറായി വാങ്ങിവെക്കുന്നതു മൂലം, പാസ്പോർട്ട് കൈവശം ഇല്ലാത്തതിനാൽ സർക്കാർ വഴി ഹജ്ജിന് അപേക്ഷിക്കാൻ കഴിയാത്തവർ നിരവധി പേരാണ്. മഹ്റം ഇല്ലാതെ ഒറ്റക്ക് അപേക്ഷിക്കാൻ ഒരുങ്ങുന്നവരെ സമീപിച്ചു വൻ തുക വാങ്ങി യാതൊരു പരിചയവുമില്ലാത്തവരെ ഒരേ കവറിൽ അപേക്ഷിപ്പിക്കുകയും അത് വഴി വളരെ പ്രയാസപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അംഗീകൃത ടൂർ ഓപ്പറേറ്റർമാരുടെ പേര്, വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ലിസ്റ്റ് പത്രമാധ്യമങ്ങൾക്ക് നൽകാനും നടപടികൾ സ്വീകരിച്ചു വരുന്നതായി ഹജ്ജ് കമ്മിറ്റി.