April 3, 2025, 9:11 pm

സെഞ്ചുറി‌യടിച്ച്‌ രാജസ്ഥാനില്‍ ബിജെപി; ആഘോഷം തുടങ്ങി ബി ജെ പി പ്രവര്‍ത്തകര്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ 103 സീറ്റുകളുമായി രാജസ്ഥാൻ ബിജെപിയുടെ വൻ കുതിപ്പ്. കോണ്‍ഗ്രസ് ഇത് വരെ 86 സീറ്റുകളാണ് നേടിയിരിക്കുന്നത്.സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. മറ്റുള്ളവര്‍ 12 സീറ്റുകളും നേടിയിട്ടുണ്ട്.
സര്‍ദാര്‍പുരയില്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടാണ് മുന്നില്‍. ജല്‍റാപഠനില്‍ ബിജെപിയുടെ വസുന്ധരാ രാജയും തനകിയിൽ നിന്നും സച്ചിൻ പൈലറ്റും മുന്നിട്ടു നില്‍ക്കുന്നുണ്ട്.
എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച്‌ തെലുങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം ആണ്
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കാണ് മുന്‍തൂക്കമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.