November 28, 2024, 8:06 am

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങൾ’ളുടെ ട്രെയിലർ പുറത്തിറങ്ങി

ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരും വേഷമിടുന്നു. നവംബർ 8, 2023 – ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു രചനയും സംവിധാനവും ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങൾ’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. രാധികാ ലാവു നയിക്കുന്ന എല്ലനാര്‍ ഫിലിംസും നവീൻ യേർനേനി, വൈ രവിശങ്കർ, എന്നിവർ നേതൃത്വം നൽകുന്ന മൈത്രി മൂവി മേക്കേഴ്സും, ടോവിനോ തോമസ് പ്രൊഡക്ഷൻസിന് വേണ്ടി ടോവിനോ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ലക്ഷ്മിനാരായണനാണ് അസോസിയേറ്റ് പ്രൊഡ്യൂസർ, ക്രിസ് ജെറോം, അനിന്ധ്യ ദാസ് ഗുപ്ത എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീതം. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിനെ കുറിച്ച് സംവിധായകൻ, ഡോക്ടർ ബിജുവിന്റെ വാക്കുകൾ, “യുദ്ധത്തെ ആസ്പാദമാക്കിയിട്ടുള്ള ഒരു സർറിയലിസ്റ്റിക് ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഈ കഥ ഒരു പ്രത്യേക സ്ഥലത്തെയോ ഭാഷയോ കേന്ദ്രീകരിച്ചിട്ടുള്ളതല്ല ലോകമെങ്ങും ഒരുപോലെ പ്രാധാന്യമുള്ളതാണ്.” നിർമ്മാതാക്കളിൽ ഒരാളായ രാധിക ലാവു കൂട്ടിച്ചേർത്തു, ” ഞങ്ങളുടെ സിനിമ പ്രേക്ഷകർക്ക് ഒരു അതുല്യമായ അനുഭവം തന്നെ ആവും. സിനിമയിൽ അവതരിപ്പിക്കുന്ന സാർവത്രികമായി മനുഷ്യർ അനുഭവിക്കുന്ന തകർച്ചകളും, പങ്കിടുന്ന മനുഷ്യത്വവുമായി കാഴ്ചക്കാർക്ക് ബന്ധപ്പെടുമെന്ന് ഞങ്ങൾക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്.”

എസ്തോണിയയിൽ നടക്കുന്ന പ്രശസ്തമായ 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (പി.ഒ.എഫ്.എഫ്)
വച്ചായിരിക്കും ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കുക. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിൽ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള ചിത്രമായിരിക്കും ‘അദൃശ്യ ജലകങ്ങൾ’. ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും ഇതാണ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ (എഫ്.ഐ.എ.പി.എഫ്) അംഗീകാരമുള്ള 15 എ-ലിസ്റ്റ് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ടാലിൻ ഫിലിം ഫെസ്റ്റിവൽ.നവംബർ 3 മുതൽ 17 വരെയാണ് മേള നടക്കുന്നത്.

ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ഫ്ലെവിൻ എസ്. ശിവൻ. അരവിന്ദ് രാജ് വി എസ്, അഞ്ജുമോൾ എം, മധുമിത ആർ, സിദ്ധാർത്ഥ് കെ പി എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരുമായി പ്രവർത്തിച്ചിരിക്കുന്നു. ചിത്രത്തിന്റെ വി.എഫ്.എക്സ് യെസ് സ്റ്റുഡിയോസും ഡി.ഐ വിസ്ത ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സും നിർവഹിച്ചിരിക്കുന്നു.

പ്രമോദ് തോമസിനാണ് സൗണ്ട് മിക്‌സിങ്ങിന്റെ ചുമതല, അജയൻ അടാട്ട് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിംഗും കൈകാര്യം ചെയ്യുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും, മാരി നോബ്രെയും. എഴുതിയ വരികൾ ജോബ് കുര്യൻ, മാരി നോബ്രെ എന്നിവർ ആലപിച്ചിരിക്കുന്നു.

ഡേവിസ് മാനുവൽ ആണ് ചിത്രത്തിന്റെ എഡിറ്റർ ആൻഡ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ചിത്രത്തിന്റെ ഡി.ഒ.പി. യദു രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈൻ ദിലീപ് ദാസ് എന്നിവരാണ്. പട്ടണം ഷാ മേക്കപ്പും അരവിന്ദ് കെ ആർ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് കൈകാര്യം ചെയ്യുന്നത് അനൂപ് ചാക്കോയും, ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജുമാണ്.
സ്റ്റോറീസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്.

You may have missed