November 28, 2024, 4:55 am

യുഡിഎഫിന് ചരിത്ര വിജയമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് പറഞ്ഞത് സത്യമായെന്നും അദ്ദേഹം കോട്ടയത്ത് ഡി സി സി യിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഉറച്ച പാർട്ടി വോട്ടുകൾ പോലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ മഹാഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് നൽകിയത്. ബിജെപിയുടെ വോട്ടും തങ്ങൾ പിടിച്ചു വാങ്ങിയതാണ് .പിണറായി വിജയന്റെ ധിക്കാരത്തിനും, ധാർഷ്ട്യത്തിനും എതിരെയുള്ള വിധി. ഇതോടൊപ്പം ഇടത് സർക്കാരിന്റെയും, ഇടതു പക്ഷത്തിന്റെ ഏകാധിപത്യത്തിനും, കൊള്ള രാഷ്ട്രീയത്തിനും, കുടുംബാധിപത്യത്തിനും എതിരെയുള്ള ജനവികാരമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.സഹതാപ തരംഗം മാത്രമല്ല ഉമ്മൻചാണ്ടി ഉള്ളപ്പോഴും, ഇല്ലെങ്കിലും അത് പ്രതിഫലിച്ചു. ഇടതിന്റെ വോട്ട് എവിടെപ്പോയി എന്നും അദ്ദേഹം ആരാഞ്ഞു. ഈ സർക്കാരിനെതിരെയുള്ള വികാരം വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടാകും. ജെയ്ക്ക് സി. തോമസിന്റെ കുടുംബ വോട്ടുകൾ പോലും ഇടതിന് ലഭിച്ചില്ല. മന്ത്രി വി.എൻ വാസവന്റെ ബൂത്തിൽ പോലും യുഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നും അദ്ദേഹം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു നടത്തിയ സംഘടനാ പ്രവർത്തനമാണ് മികച്ച വിജയം കാഴ്ചവെച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

You may have missed