പുതുപ്പള്ളിക്കാരില്‍ ചലനമുണ്ടാകില്ല, മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ; ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതില്‍ പ്രതികരിച്ച് വലതുപക്ഷ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിക്കാരില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ വികസനം കൊണ്ട് വന്നത് വിഎസ്, പിണറായി സര്‍ക്കാരുകള്‍ എന്ന ജെയ്ക്കിന്റെ വാദം തെറ്റാണ്.ഏതെങ്കിലും കാര്യം ജെയ്ക്ക് തെളിയിച്ചിട്ടുണ്ടോ എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. വികസനം കൊണ്ട് വന്നതാരെന്നു പുതുപ്പള്ളിക്കാര്‍ക്ക് അറിയാം. സതിയമ്മ വിവാദത്തിന് പിന്നില്‍ യു ഡി എഫ് ഗൂഢാലോചന എന്ന ആരോപണം അദ്ദേഹം തള്ളി. സതിയമ്മയെ പിരിച്ചു വിട്ടത് യുഡിഎഫ് സര്‍ക്കാര്‍ അല്ലെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു.അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയര്‍ക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളില്‍ മന്ത്രിമാര്‍ അടക്കം പ്രമുഖ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.