കേരളത്തിന് ഓണം സമ്മാനമായി രണ്ടാം വന്ദേ ഭാരത് എത്തിയേക്കും
തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഓണത്തിന് എത്തിയേക്കുമെന്ന് സൂചന. തിരുവനന്തപുരം- മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമം റെയില്‍വേ മാറ്റിയിരുന്നു. പുതിയ വന്ദേ ഭാരത് എത്തുന്നതിന്റെ ഭാഗമാണ് ഈ സമയമാറ്റം. മംഗളൂരുവിലാണ് പിറ്റ്ലൈന്‍ സജ്ജമാക്കിയിരിക്കുന്നത്.ലോക്കോ പൈലറ്റുമാര്‍ക്ക് ഉള്‍പ്പടെ ചെന്നൈയില്‍ പരിശീലനം തുടങ്ങിയെന്നാണ് വിവരം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസര്‍കോട് എത്തും.രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന രീതിയിലാണ് ആലോചിക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാത്രി 11 മണിയോടെ മംഗളൂരുവില്‍ എത്തുന്ന രീതിയിലാകും സമയക്രമം. മംഗളൂരുവില്‍ വന്ദേഭാരതിനായുള്ള വൈദ്യുതി ലൈന്‍ വലിച്ച പിറ്റ്ലൈന്‍ സജ്ജമായിട്ടുണ്ട്.