November 28, 2024, 2:20 am

നടന്‍ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി,’ജയ് ഭീം’ സിനിമയ്‌ക്കെതിരെ ഹര്‍ജി

ചെന്നൈ: ജയ് ഭീം സിനിമയില്‍ കുറവര്‍ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്‍ സൂര്യ, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവരോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. കുറവന്‍ ജനക്ഷേമ അസോസിയേഷന്‍ പ്രസിഡന്റ് കെ. മുരുകേശനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനുമുമ്പ് മുരുകേശന്‍ ക്രൈംബ്രാഞ്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറവര്‍ വിഭാഗം നേരിട്ട പ്രശ്‌നം ഇരുളര്‍ വിഭാഗത്തിന്റെ പ്രശ്‌നമായിട്ടാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ മുരുകേശന്‍ ആരോപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍. ഹേമലത, സിനിമയിലെ നായകനായ സൂര്യയില്‍നിന്നും സംവിധായകനില്‍നിന്നും വിശദീകരണം ആവശ്യപ്പെടുകയും കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റുകയുമായിരുന്നു.

You may have missed