മിസോറമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ഐസ്വാള്‍: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. രാവിലെ 11 മണിയോടെ സൈരാങ്ങിലാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെ സൈരംഗ് മേഖലയ്ക്ക് സമീപമായിരുന്നു അപകടം. കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. നിരവധിപേര്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. അപകടസമയത്ത് 40 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് 35-40 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.