April 4, 2025, 9:00 pm

തലൈവര്‍ 170 ല്‍ രജനി കാന്തിന്റെ വില്ലനായി ഫഹദ് ഫാസില്‍

തലൈവര്‍ 170 ല്‍ രജനി കാന്തിന്റെ വില്ലനായി ഫഹദ് ഫാസില്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടു ഡെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയില്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചിത്രത്തില്‍ മഞ്ജു വാര്യര്‍, അമിതാഭ് ബച്ചന്‍, നാനി എന്നിവര്‍ എത്തിയേക്കുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തു പ്രചരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ 32 വര്‍ഷത്തിന് ശേഷമാകും രജനികാന്തും ബച്ചനും ഒന്നിച്ചെത്തുന്നത്. തെലുങ്ക് താരം ശര്‍വാനന്ദ് പേരും പ്രചരിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷന്‍സാണ് തലൈവര്‍ 170 നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.ജയിലറാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ രജനി ചിത്രം. ആഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാമിലും രജനി അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മൊയ്തീന്‍ ഭായി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.