April 10, 2025, 11:12 pm

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജാതി സെൻസസ് നടത്തുമെന്ന് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജാതി സെൻസസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ .പാചകവാതകം 500 രൂപയ്ക്കും വനിതകള്‍ക്ക് പ്രതിമാസം 1500 രൂപയും ലഭ്യമാക്കുമെന്നും ഖാര്‍ഗെ പ്രഖ്യപിച്ചു. മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പഴയ പെൻഷന്‍ പദ്ധതി നടപ്പാക്കുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. കര്‍ഷകരെ കടത്തില്‍ നിന്നും മുക്തരാക്കുമെന്നും ഖാര്‍ഗെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങളെല്ലാം കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് സമാനമാണ്. ഇതിലൂടെ മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ വിജയമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.മധ്യപ്രദേശിലെ കോണ്‍ഗ്രസ് പൊതു സമ്മേളനത്തിലാണ് ഖര്‍ഗെയുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’യിലും ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ജാതി സെന്‍സസ് വിഷയം ശക്തമാക്കാൻ അലോചന നടക്കുന്നുണ്ട്.