April 19, 2025, 11:25 pm

വായ്പ കുടിശിക; കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് കെടിഡിഎഫ്സിയാണ് (കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്) നോട്ടീസയച്ചത്.700 കോടി രൂപയോളമാണ് കെടിഡിഎഫ്സിക്ക് കെഎസ്ആർടിസി നൽകാനുള്ളത്. ഇനിയൊരു സാവകാശമുണ്ടാകില്ലെന്നും എത്രയും വേഗം പണമടച്ചില്ലെങ്കിൽ ആസ്തികൾ ജപ്തി ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും നിവൃത്തിയില്ലാതെ നട്ടം തിരിയുമ്പോഴാണ് കെടിഡിഎഫ്സിയുടെ നോട്ടീസ് കൂടി എത്തുന്നത്. പലിശയടക്കം 700 കോടി യോളം തിരിച്ചടയ്ക്കാനുണ്ടെന്നാണ് കെടിഡിഎഫ്സി നോട്ടീസിൽ വ്യക്തമാക്കുന്നത്. എന്നാൽ 350 കോടി മാത്രമേ തിരിച്ചടയ്ക്കാനുള്ളൂവെന്നാണ് കെഎസ്ആർടിസിയുടെ വാദം.