November 27, 2024, 11:21 pm

ഏഷ്യാ കപ്പ് ടീം സെലെക്ഷൻ മണിക്കൂറുകൾ മാത്രം, സഞ്ജുവിന് ആരാധകരുടെ വിമർശനം

ഏഷ്യാ കപ്പ് 2023 ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടു എന്ന് വിദഗ്ധരുടെ അഭിപ്രായം. സ്ക്വാഡ് സെലക്ഷൻ മീറ്റിംഗിന് 24 മണിക്കൂർ മുമ്പ്, ദുർബലരായ എതിരാളികൾക്ക് എതിരെ നല്ല സ്ക്കോർ നേടാൻ താരത്തിന് അവസരം ഉണ്ടായിരുന്നു. എന്നിരുന്നാലും അർദ്ധ സെഞ്ച്വറിയൊക്കെ നേടി മുന്നറാൻ അവസരം ഉണ്ടായിട്ടും താരത്തിന് അത് പറ്റിയില്ല. 40 റൺസാണ് സഞ്ജു നേടിയത്.ഏഷ്യാ കപ്പ് ടീമിനെ തീരുമാനിക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ഇന്ന് ഡൽഹിയിൽ ചേരും. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരും യോഗത്തിൽ പങ്കെടുക്കും. 17 അംഗ ടീമിനെ സമിതി തിരഞ്ഞെടുക്കും. സഞ്ജു അതിൽ ഇടം നേടുമോ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.രാജസ്ഥാൻ റോയൽസ് നായകൻ ഏകദിനത്തിൽ 55-ൽ കൂടുതൽ ശരാശരിയുള്ളപ്പോൾ, തന്റെ അവസരങ്ങൾ വലിച്ചെറിയുന്നതിൽ അദ്ദേഹം പലപ്പോഴും വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ട്. തന്റെ അവസാന ഏകദിനത്തിൽ പോലും, സഞ്ജു സാംസൺ 40 പന്തിൽ 51 റൺസ് നേടിയെങ്കിലും അത് വലിയ സ്ക്കോറായി ഉയർത്തുന്നതിൽ പരാജയപ്പെട്ടു.ഇന്നലെ സാംസണിന് ഒരു മതിപ്പ് ഉണ്ടാക്കാൻ മറ്റൊരു അവസരം ലഭിച്ചു. തന്റെ പതിവ് താളത്തിൽ നിന്ന് വ്യത്യസ്തമായി തുടക്കത്തിൽ തന്നെ റൺ നേടാൻ സഞ്ജു ബുദ്ധിമുട്ടി. പിന്നീട് ജോഷ്വ ലിറ്റിലിനെ കടന്നാക്രമിച്ച താരം മികച്ച ബാറ്റിങ്ങ് പുറത്തെടുത്തു. ആക്രമം ഇന്നിംഗ്സ് കളിച്ച് സഞ്ജു മുന്നേറി അര്ധ സെഞ്ചുറി നേടി, ശേഷമായിരുന്നു ചെറിയ അശ്രദ്ധക്ക് ഒടുവിൽ താരം പുറത്തായത്.ഇന്ന് അതിനിർണായക യോഗം ചേരാൻ ഇരിക്കെ സഞ്ജുവിന് ടീമിൽ ഇടം ഉണ്ടാകുമോ എന്നതാണ് എല്ലാവരും നോക്കി ഇരിക്കുന്ന കാര്യം.

You may have missed