April 11, 2025, 11:52 am

500 രൂപയെ ചൊല്ലി തര്‍ക്കം; രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: കിനാലൂരില്‍ കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ടു ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, ഏകരൂല്‍ സ്വദേശി സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബസ് ക്ളീനര്‍ സജിലിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആക്രമിച്ച കിനാലൂര്‍ ഏഴുകണ്ടി സ്വദേശികളായ ബബിലേഷ്, മനീഷ്, ശരത് ലാല്‍ എന്നിവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ ബസ് ജീവനക്കാരുടെ സുഹൃത്ത് കടമായി നല്‍കിയ 500 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചത്.