November 28, 2024, 4:20 am

വർണ നാദ വിസ്മയമൊരുക്കി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര

ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി. ഇനിയുള്ള പത്തുനാള്‍ മലയാള നാടും, മലയാളികൾ ഉള്ളയിടങ്ങളും ഓണക്കാലത്തിന്റെ നന്മയുടെ നിറവില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്താഘോഷം ഉദ്ഘാടനം ചെയ്തു. നടന്‍ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. മന്ത്രി പി. രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടിൽ പതാക ഉയർത്തി. തൃപ്പൂണിത്തുറ ബോയ്സ് മൈതാനിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തി.

അത്തച്ചമയം ഹരിതച്ചമയം എന്ന പേരില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടന്നത് . 80 ഓളം കലാരൂപങ്ങളും 15 ലധികം നിശ്ചല ദൃശ്യങ്ങളും അകമ്പടിയായി താളമേള വാദ്യങ്ങളുമടക്കം തൃപ്പൂണിത്തുറ രാജ വീഥികളെ പല വിധ വർണങ്ങളും നയന മനോഹരമായ കാഴ്ചകളും കൊണ്ട് നിറയ്ക്കുന്നതയായിരുന്നു ഇത്തവണത്തെ അത്ത ചമയ ഘോഷയാത്ര. ഐതിഹ്യത്തിൽ ഓണത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിൽ 10 ദിവസത്തെ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി 8നു കൊടികയറും.

You may have missed