April 11, 2025, 5:51 pm

ലഡാക്കില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് മരണം

അപകടത്തിൽ ഒരു സൈനികന് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്നത് 10 സൈനീകർ. ശനിയാഴ്ച വൈകിട്ട് ആറര യോടെ തെക്കന്‍ ലഡാക്കിലെ നിയോമയിലെ ലേയ്ക്കു സമീപമുള്ള കെറിയിലേക്ക് പോകുന്നതിനിടെയാണ് ട്രക്ക് അപകടം. ചെങ്കുത്തായ വഴിയിലൂടെ പോകുമ്പോൾ വാഹനം തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. ലേയിലേക്ക് പോയ മൂന്നു വാഹനങ്ങള്‍ ഉള്‍പ്പെട്ട വാഹന വ്യൂഹത്തിലെ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 34 ജവാന്‍മാരും മൂന്നു ഓഫീസര്‍മാരും അടങ്ങിയ സംഘമാണ് ലേയിലേക്ക് പോയത്. ഇതിൽ ഒരു വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടം ഏറെ ദു:ഖകരമാണെന്നും, പരിക്കേറ്റ സൈനീകനെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പ്രതികരിച്ചു. ഒരു മാരുതി ജിപ്സി, ഒരു ട്രക്ക്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വാഹനങ്ങളിലായി ആകെ മൂന്ന് ഓഫീസര്‍മാരും രണ്ട് ജെസിഒമാരും 34 ജവാന്മാരുമാണ് യാത്ര ചെയ്തിരുന്നതെന്ന് ശ്രീനഗർ ലേയിലെ പ്രതിരോധ പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ പി.എസ് സിദ്ധുവും അറിയിച്ചു.