ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്; സ്റ്റേ ചെയ്ത നടപടിക്കെതിരെ ബ്രിജ്‌ഭൂഷൺ സുപ്രീം കോടതിയിൽ
ദേശീയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത പഞ്ചാബ് – ഹരിയാന ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ബ്രിജ് ഭൂഷൺ ശരൺ സിങ് സുപ്രീംകോടതിയിൽ. കേസ് സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും.
ഹരിയാന അമച്വര്‍ റെസ്‌ലിങ് അസോസിയേഷനെ ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ച റിട്ടേണിങ് ഓഫീസറുടെ നടപടി ചോദ്യം ചെയ്ത്, ഹരിയാന റെസ്‌ലിങ് അസോസിയേഷന്‍ (എച്ച്ഡബ്ല്യുഎ) സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരേയാണ് ബ്രിജ്ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, റെസ്‌ലിങ് ഫെഡറേഷനിലെ ഒരു അഫിലിയേറ്റ് ബോഡിയില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാം. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും സംസ്ഥാന ഒളിമ്പിക് അസോസിയേഷനുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന അസോസിയേഷനുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം. ഇതുപ്രകാരം ഹരിയാന റെസ്‌ലിങ് ഫെഡറേഷനാണ് സംസ്ഥാനത്ത് നിന്ന് ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. എന്നാല്‍ എച്ച്ഡബ്ല്യുഎയ്ക്കൊപ്പം ഹരിയാനയില്‍ നിന്നുള്ള അമച്വര്‍ റെസിലിങ് അസോസിയേഷനും വോട്ടവകാശം നല്‍കിയ റിട്ടേണിങ് ഓഫീസറുടെ നടപടിയാണ് വിവാദമായത്. ഡബ്ലുഎഫ്ഐയുമായും ഹരിയാന ഒളിമ്പിക് അസോസിയേഷനുമായും അമച്വര്‍ അസോസിയേഷന്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാണ് റിട്ടേണിങ് ഓഫീസര്‍ വോട്ടവകാശം നല്‍കിയത്.