April 4, 2025, 8:52 pm

കിസ്‌മത്ത് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം ആരംഭിച്ചു

‘കിസ്‌മത്ത്’, ‘തൊട്ടപ്പൻ’ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ഷാനവാസ് കെ ബാവക്കുട്ടി (Shanavaz K Bavakutty) സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം പുത്തൻകുരിശ് പെറ്റ് റോസ് ഇവന്‍റ് സെന്‍ററിലായിരുന്നു സിനിമയുടെ പൂജ നടന്നത്.’പ്രണയ വിലാസം’, ‘ദി ടീച്ചർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹക്കിം ഷാജഹാൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ‘തൊട്ടപ്പൻ’ ഫെയിം പ്രിയംവദ കൃഷ്‌ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കുക. കൂടാതെ വിജയരാഘവൻ, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, ഗണപതി, ജനാർദ്ദനൻ, ഉണ്ണിരാജ, വിജയ കുമാർ പ്രഭാകരൻ, ജിബിൻ ഗോപിനാഥ്, മനോഹരി ജോയ്, തുഷാര, സ്വാതിദാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.രഘുനാഥ് പലേരി ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും. വിക്രമാദിത്യൻ ഫിലിംസിന്‍റെ സഹകരണത്തോടെ സപ്‌തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഒപി ഉണ്ണിക്കൃഷ്‌ൻ, ഷമീർ ചെമ്പയിൽ (വിക്രമാദിത്യൻ ഫിലിംസ്), സന്തോഷ് വാളകലിൽ, പി എസ് ജയഗോപാൽ, മധു പള്ളിയാന, പിഎസ് പ്രേമാനന്ദൻ എന്നിവർ ചേർന്നാണ് നിര്‍മാണം.എൽദോ നിരപ്പേൽ ഛായാഗ്രഹണവും മനോജ് സി.എസ് എഡിറ്റിങും നിര്‍വഹിക്കുന്നു. ഹിഷാം അബ്‌ദുൾ വഹാബ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക.കലാസംവിധാനം – അരുൺ ജോസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ – നിസാർ റഹ്മത്ത്, കൊറിയോഗ്രാഫി – അബ്ബാദ് രാം മോഹൻ, ലൈൻ പ്രൊഡ്യൂസർ – എൽദോ സെൽവരാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – എം എസ് ബാബുരാജ്, സ്‌റ്റിൽസ് – ഷാജി നാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഉണ്ണി സി, എ കെ രജിലേഷ്, സൗണ്ട് – രംഗനാഥ് രവി, ആക്ഷൻ – കെവിൻ കുമാർ, കാസ്‌റ്റിങ് ഡയറക്‌ടർ – ബിനോയ് നമ്പല, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് – ഷിബു പന്തലക്കോട്, പിആർഒ – എഎസ് ദിനേശ് എന്നിവരും നിര്‍വഹിക്കുന്നു.