April 11, 2025, 5:58 pm

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും

സംസ്ഥാന തല സ്കൂൾ കലാകായിക മേളകളുടെ വേദികൾ പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും.ജനുവരിയിലാകും കലോത്സവം നടക്കുക.കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും.സ്പെഷ്യല്‍ സ്കൂള്‍ മേള എറണാകുളത്തും ശാസ്ത്രമേള തിരുവനന്തപുരത്തും സംഘടിപ്പിക്കും. ടിടിഐ കലോത്സവം പാലക്കാട് ആയിരിക്കും സംഘടിപ്പിക്കുക. ഇതുപ്രകാരം എല്ലാ സ്കൂള്‍ മേളകള്‍ക്കുമുള്ള അധ്യാപക സംഘടനകളുടെ ചുമതലയും നിശ്ചയിച്ചു. സ്കൂള്‍, സബ്ജില്ലാ തല മേളകള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കും. ജില്ലാതല മേള ഡിസംബര്‍ ആദ്യ വാരത്തിനകം പൂര്‍ത്തിയാക്കണം. സംസ്ഥാനതല മേളകള്‍ സ്കൂള്‍ വിദ്യാഭ്യാസ കലണ്ടറില്‍ പ്രസിദ്ധീകരിച്ചതില്‍നിന്ന് നേരിയമാറ്റമുണ്ടാകും. തീയതികളും വിശദാംശങ്ങളും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പിന്നീട് പ്രഖ്യാപിക്കും.