കാപ്പ പ്രതിയുടെ പേന കൈക്കലാക്കി തൃത്താല സിഐ; അന്വേഷണത്തിന് ശുപാര്‍ശ
കാപ്പ പ്രതിയുടെ വിലപിടിപ്പുളള പേന കൈക്കലാക്കിയെന്ന പരാതിയില്‍ തൃത്താല സിഐക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ. തൃത്താല സിഐ വിജയകുമാറിനെതിരെയാണ് നടപടി. വിജയകുമാറിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി നോര്‍ത്ത് സോണ്‍ ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 60,000 രൂപ വിലയുളള പേന വിജയകുമാര്‍ കൈക്കലാക്കിയെന്നാണ് പരാതി.കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ഫൈസലിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ജൂണിലാണ് ഫൈസലിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഇയാളില്‍ നിന്ന് പേന പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കലാക്കിയെന്ന് പരാതിയില്‍ പറയുന്നു.പേനയില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതിനാല്‍ പരിശോധിക്കാനാണ് പിടിച്ചെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ജിഡിയില്‍ രേഖപ്പെടുത്തുകയോ തിരിച്ചു നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഫൈസല്‍ എന്നാണ് റിപ്പോര്‍ട്ട്.