November 28, 2024, 4:56 am

നികുതി വെട്ടിപ്പ്; മാത്യു കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്ക് മാത്യു കുഴൽ നാടൻ എംഎൽഎ മറുപടി നൽകിയിരുന്നു. എന്നാൽ ആ വിശദീകരണം തള്ളിയിരിക്കുകയാണ് സിപിഎം ഇപ്പോൾ. ഉയർത്തിയ ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ കൃത്യമായ മറുപടി പറയട്ടെയെന്നും വെല്ലുവിളി ഏറ്റെടുക്കുന്നതിനെ കുറിച്ച് അതിനുശേഷം ആലോചിക്കാമെന്നുമാണ് സിപിഐഎം നിലപാട്. ന്യായവിലയുടെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്ത് ഭൂമിക്കച്ചവടം നടക്കുന്നതെന്നും സിപിഎം വ്യക്തമാക്കി. മാത്യു കുഴല്‍നാടനെതിരെ ഒരേസമയം രണ്ട് ആരോപണങ്ങളാണ് സിപിഐഎം ഉന്നയിക്കുന്നത്. മൂവാറ്റുപുഴ എംഎല്‍എ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് സിപിഐഎം ആരോപണം. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപണങ്ങള്‍ക്ക് മറുപടി നൽകിയിരുന്നു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും നെറ്റിയിലെ വിയര്‍പ്പിന്റെ വില അറിഞ്ഞ് ജീവിക്കണം എന്നതാണ് തന്റെ രീതിയെന്നുമാണ് എംഎൽഎ പറഞ്ഞത്. ഗുരുതരമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. കള്ളപ്പണം വെളിപ്പിക്കല്‍ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റമാണ്. അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് അറിയില്ല. രക്തം ചിന്തിയാലും വിയര്‍പ്പ് ചിന്തില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ആശയമെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചിരുന്നു

You may have missed