ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചു; കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് സിഒടി നസീറിന്റെ അമ്മ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫി സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് സിഒടി നസീറിന്റെ അമ്മ. കെട്ടിവയ്ക്കാനുള്ള തുകയായ 10001 രൂപ ഗൂഗിള്‍പേ വഴിയാണ് കൈമാറിയത്. തുക നേരില്‍ കൈമാറും എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ആരോഗ്യ പ്രശ്നം കാരണം നസീറിന്റെ അമ്മ നേരിട്ട് എത്തിയില്ല.തുക കൈമാറിയ ശേഷം നസീറിന്റെ അമ്മ ആമിന ബീവിയുമായി ചാണ്ടി ഉമ്മന്‍ വീഡിയോ കോളില്‍ സംസാരിച്ചു. സിഓടി നസീറിനും അമ്മയ്ക്കും നന്ദി ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു. ഞങ്ങളുടെ രാഷ്ട്രീയം വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ കട തുറക്കുന്നതാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീര്‍. കേസ് നടക്കുന്നതിനിടെ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഉമ്മന്‍ചാണ്ടി എടുത്തിരുന്നു. പിന്നീട് സിഒടി നസീര്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പത്രികാ സമര്‍പ്പണം നടത്തിയത്. രാവിലെ 11.30-നാണ് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്ഡെവലപ്പ്മെന്റ് ഓഫീസിലെത്തിയാണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചത്.