November 28, 2024, 12:16 am

പുതിയ റെക്കോര്‍ഡുമായി ബിടിഎസ് താരം ജങ്‌കുക്ക്

ബിടിഎസ് താരം ജങ്‌കുക്കിന് (BTS Jungkook) സ്‌പോട്ടിഫൈയില്‍ പ്രതിമാസം 35 ദശലക്ഷം ശ്രോതാക്കള്‍. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കെ പോപ്പ് സോളോയിസ്‌റ്റായി താരം മാറി. തന്‍റെ ശബ്‌ദമാധുര്യത്താല്‍ ഇതിനോടകം തന്നെ ജങ്‌കുക്ക് സംഗീത ലോകത്തിന്‍റെ ഹൃദയം കവര്‍ന്നിട്ടുണ്ട്. ഒന്നിന് പുറകെ ഒന്നായി റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുകയുമാണ് ജങ്‌കുക്ക്.താരത്തിന്‍റെ ഏറ്റവും പുതിയ ഗാനമായ സെവന്‍ ആഗോള ഹിറ്റായിരുന്നു. ഈ ഗാനത്തിലൂടെ സ്‌പോട്ടിഫൈയും നിര്‍ണായക നാഴികക്കല്ല് താണ്ടി. സ്‌പോട്ടിഫൈയില്‍ പ്രതിമാസം, 35 ദശലക്ഷം ശ്രോതാക്കളെ സ്വന്തമാക്കി, ആദ്യത്തെ കെ പോപ് സോളോയിസ്‌റ്റായി ജങ്‌കുക്ക് മാറി. റെക്കോർഡ് ബ്രേക്കറായി സെവന്‍ – അമേരിക്കൻ റാപ്പർ ലാറ്റോ അവതരിപ്പിക്കുന്ന ജങ്‌കുക്കിന്‍റെ സെവൻ, റിലീസ് ചെയ്‌തത് മുതൽ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്‌പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രീം ചെയ്‌ത ഗാനത്തിന്‍റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞിരിക്കുകയാണ് സെവന്‍.സ്‌പോട്ടിഫൈയില്‍ സെവന് 89.7 ദശലക്ഷമാണ് സ്‌ട്രീമിംഗ്. ഒരാഴ്‌ച കൊണ്ടാണ് ഈ അത്യപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഹാരി സ്‌റ്റൈല്‍സിന്‍റെ ‘ആസ് ഇറ്റ് വാസ്’ (As It Was by Harry Styles) എന്ന ഗാനത്തിന്‍റെ 78.4 ദശലക്ഷം സ്‌ട്രീമിംഗ് റെക്കോര്‍ഡാണ് തകര്‍ത്തെറിഞ്ഞത്.ബിൽബോർഡ് ഹോട്ട് 100, ബിൽബോർഡ് ഗ്ലോബൽ 200, ബിൽബോർഡ് ഗ്ലോബൽ എന്നീ മൂന്ന് പ്രമുഖ ചാർട്ടുകളിൽ സെവന്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഗാനം റിലീസ് ചെയ്‌ത് ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ 83.3 ദശലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. യൂട്യൂബിന്‍റെ ടോപ്പ് മ്യൂസിക് വീഡിയോ ചാർട്ടിലും സെവന്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നു.
സംഗീതത്തിന് പുറമെ സൗത്ത് കൊറിയന്‍ ആപ്പായ വെവേഴ്‌സില്‍ വളരെ സജീവമാണ് ജങ്‌കുക്ക്. വെവേഴ്‌സ് ലൈവില്‍ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട് താരം.ബിടിഎസ് സംഘത്തിന്‍റെ സോളോ ആല്‍ബങ്ങള്‍ – ബിടിഎസ്‌ ഗ്രൂപ്പിലെ ഏഴ് അംഗങ്ങളും അവരുടെ വ്യക്തിഗത ആൽബങ്ങൾ ഇതിനോടകം തന്നെ റിലീസ് ചെയ്‌തിരുന്നു. ബിടിഎസ് താരം ജെ ഹോപ്പാണ് ആദ്യം തന്‍റെ മ്യൂസിക് ആല്‍ബം പുറത്തിറക്കിയത്. ജെ കോളിനൊപ്പം ചേര്‍ന്ന് ‘ഓണ്‍ ദി സ്‌ട്രീറ്റ്’, ‘ക്രഷി’ലെ ‘റഷ് ഹവര്‍’ എന്നീ ഗാനങ്ങളും ജെ ഹോപ്പ് ചെയ്‌തു. ബിടിഎസ് സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ജിന്‍ സൈനിക സേവനം അനുഷ്ഠിച്ചുവരികയാണ്. റോക്ക് ബാന്‍ഡ് കോള്‍ഡ്‌പ്ലേയിലെ ക്രിസ് മാര്‍ട്ടിനുമായി സഹകരിച്ച് ജിന്‍ ‘ദി ഓസ്‌ട്രൊനോട്ട്’ എന്ന ആല്‍ബം പുറത്തിറക്കിയിരുന്നു. ശുഗയുടെ സോളോ ആല്‍ബമാണ് ‘ഡി – ഡേ

You may have missed