November 27, 2024, 10:13 pm

പിഎസ്എൽവി ഭാഗം ഇന്ത്യക്കോ അതോ ഓസ്‌ട്രേലിയയിലേക്കോ ?

സിഡ്നി ∙ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടൽ ബീച്ചിൽ കണ്ടെത്തിയ പിഎസ്എൽവി റോക്കറ്റ് ഭാഗത്തിന്റെ ഗതിയെന്താകുമെന്ന് ചർച്ചകൾ ചൂടുപിടിക്കുന്നു. ഇത്തരം ബഹിരാകാശപേടക ഭാഗങ്ങൾ ഉടമസ്ഥർ ആവശ്യപ്പെടുന്നപക്ഷം തിരികെനൽകണമെന്ന് യുഎൻ മാർഗനിർദേശമുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ ഓസ്ട്രേലിയയ്ക്ക് തീരുമാനമെടുക്കാമെന്നാണ് ഇസ്റോയുടെ നിലപാടെന്ന് അഭ്യൂഹമുണ്ട്. ഓസ്ട്രേലിയൻ അധികൃതർക്ക് ഇത് മ്യൂസിയത്തിൽ സൂക്ഷിക്കാൻ താൽപര്യമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1979 ൽ ഓസ്ട്രേലിയൻ തീരത്തുവീണ പ്രശസ്തമായ സ്കൈലാബ് സ്പേസ് സ്റ്റേഷന്റെ (യുഎസ്) ഭാഗങ്ങൾക്കൊപ്പമാകും ഇതു പ്രദർശിപ്പിക്കുക.

വീണത് മൂന്നാം സ്റ്റേജ്

ഖര, ദ്രാവക ഇന്ധനങ്ങളുപയോഗിക്കുന്ന 4 സ്റ്റേജുള്ള റോക്കറ്റാണ് പിഎസ്എൽവി. ഇതിന്റെ മൂന്നാം സ്റ്റേജിന്റെ ഭാഗമാണ് ഇവിടെ വീണത്. ഇത് ഏത് വിക്ഷേപണത്തിൽ നിന്നുള്ളതാണെന്നു വ്യക്തമല്ല. 2 മാസം മുൻപ് നാവിഗേഷൻ ശൃംഖലയ്ക്കു വേണ്ടിയുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ദൗത്യത്തിന്റേതാണെന്ന സംശയമുണ്ട്.

സംഭവിച്ചതെന്ത്?

വിക്ഷേപണം നടക്കുമ്പോൾ റോക്കറ്റ് ഭാഗങ്ങൾ പല ഘട്ടങ്ങളായി വേർപെടും. ഇതു കഴിവതും ആഴക്കടലിൽ വീഴ്ത്താനാണ് ബഹിരാകാശ ഏജൻസികൾ ശ്രമിക്കാറുള്ളത്. എന്നാൽ ചിലപ്പോൾ ഇവ ഒഴുക്കിൽപെട്ട് കരയിലെത്തും. പൊങ്ങിക്കിടക്കുന്ന ഭാഗങ്ങളാണെങ്കിൽ ഈ സാധ്യത കൂടുതലാണ്.

You may have missed