ഇനി ഗ്യാങ് വാർ; ദുൽഖറിന്റെ ഗൺസ് ആൻഡ് ഗുലാബ്‌സ് ട്രെയിലർ പുറത്ത്
ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗൺസ് ആൻഡ് ഗുലാബ്‌സി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി . കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഗ്യാങ് വാറാണ് സീരീസിന്റെ പ്രമേയമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു .തൊണ്ണൂറുകൾ പശ്ചാത്തലമാക്കിയാണ് സീരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് . ഇൻസ്‌പെക്ടർ അർജുൻ വർമ്മ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത് . രാജ്കുമാർ റാവു ,ആദർശ് ഗൗരവ് ,ടി ജെ ഭാനു , ഗുൽഷൻ ദേവയ്യ , പൂജ എ ഗോർ എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . തികച്ചും പുതിയ രൂപത്തിലാണ് രാജ്കുമാർ സീരീസിൽ പ്രത്യക്ഷപ്പെടുന്നത് .പഴയകാലത്തെ വസ്ത്രധാരണവും ഹെയർസ്റ്റൈലുമുള്ള ഗുൽഷൻ ദേവയ്യയുടെ ശൈലി 90 കളിലെ സഞ്ജയ് ദത്തിന്റെ ലൂക്കിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണെന്നും പ്രതികരണങ്ങളുണ്ട് .’ ദി ഫാമിലി മാൻ’, ‘ഫാർസി’, എന്നി ത്രില്ലർ വെബ് സീരീസുകളിലൂടെ പ്രേക്ഷകപ്രീതി നേടിയവരാണ് രാജും ഡികെയും . സിനിമ ബന്ദിക്ക് ശേഷം നെറ്റ്ഫ്ലിക്‌സുമായി രാജ്-ഡികെയുടെ രണ്ടാമത്തെ സഹകരണത്തിലിറങ്ങുന്ന പരമ്പരയാണ് ഗൺസ് ആൻഡ് ഗുലാബ്‌സ്. ഓഗസ്റ്റ് 18ന് സീരീസ് നെറ്റ്‍ഫ്ലിക്‌സിൽ സ്‍ട്രീമിങ് ആരംഭിക്കും.സീരീസിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പങ്കജ് കുമാറാണ് . രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയും സുമന്‍ കുമാറും ചേര്‍ന്നാണ് സീരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.വെബ് സീരീസിലെ ദുല്‍ഖറിന്‍റെ കഥാപാത്രത്തിന്‍റെ ഗ്ലിംപ്‌സ് ഓഗസ്റ്റ് ഒന്നിന് നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ദുൽഖർ സൽമാനും തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഗ്ലിംപ്‌സ് പങ്കുവച്ചിരുന്നു. അടുത്തിടെ ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി’ന്‍റെ പ്രൊമോ വീഡിയോയും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രൊമോ വീഡിയോ റിലീസ് ചെയ്‌തത്.1970 കളിലെ ഗാനങ്ങൾ, ഗാങ്‌സ്റ്ററുകള്‍, വളരെ റൊമാന്‍റിക്കായ കമിതാക്കള്‍ എന്നിവ പ്രൊമോ വീഡിയോയിൽ നിറഞ്ഞു നിന്നിരുന്നു. മോഷൻ പോസ്റ്റർ പോലെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ പ്രൊമോ വീഡിയോ ഒരുക്കിയത്.
ആര്‍ ബല്‍കി സംവിധാനം ചെയ്‌ത ‘ഛുപ്’ ആണ് ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ബോളിവുഡ് ചിത്രം. ബൽകി തന്നെ ആയിരുന്നു ചിത്രത്തിന്‍റെ രചനയും നിർവഹിച്ചത്.വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌ക്കര്‍’ ആണ് ദുല്‍ഖര്‍ സല്‍മാന്‍റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ‘ലക്കി ഭാസ്‌ക്കര്‍’ എന്ന സിനിമയുടെ നിര്‍മാണം. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ലക്കി ഭാസ്‌ക്കര്‍ റിലീസിനെത്തുന്നത്. ജിവി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്‍റെ സംഗീതം.