November 28, 2024, 1:08 am

ലോക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ജയിൽശിക്ഷ 1,41,708 വർഷം തടവ് വിധിച്ച് കോടതി; എന്നാല്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നത് 8 വര്‍ഷക്കാലത്തോളം മാത്രം

ലോക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷക്ക് വിധേയയായി ഒരു തായ്‌ലാൻഡ് സ്ത്രീ. ഇവർക്ക് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ചതിച്ച കുറ്റത്തിനാണ് വിചിത്രമായ ശിക്ഷ ലഭിച്ചത്. വിവിധ രാജ്യങ്ങളിലെ നിരവധി ആളുകളെ ചിട്ടി ഫണ്ട് സ്കീം വഴി കബളിപ്പിച്ച ചാമോയ് തിപ്യാസോയ എന്ന സ്ത്രീക്കാണ് കോടതി 1,41,708 വർഷം തടവ് ശിക്ഷ വിധിച്ചത്. അവര്‍ മേ ചമോയ് ഫണ്ട് എന്ന പേരിൽ ഒരു ചിറ്റ് ഫണ്ട് സ്കീം രൂപീകരിച്ചു, ഇതിൽ പണം നിക്ഷേപിക്കുന്നവർക്ക് ഉയർന്ന വരുമാനമാണ് ചാമോയ് വാഗ്ദാനം ചെയ്തത്. ലോകത്തിന്റെ ​ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വളരെ വേഗം തന്നെ ഏറെ പ്രചാരം നേടിയ ഈ ചിട്ടി ഫണ്ടിലേക്ക് പങ്കാളികളായി . അങ്ങനെ ഇവർ ഏകദേശം 16,231 പേരെ കബളിപ്പിച്ച് 200-300 മില്യൺ യുഎസ് ഡോളറാണ് സമ്പാദിച്ചത്. സർക്കാർ എണ്ണക്കമ്പനിയായ തായ്‌ലൻഡ് പെട്രോളിയം അതോറിറ്റി ജീവനക്കാരിയായിരുന്നു ഇവര്‍ . ഈ ജോലിയിലൂടെ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പിന് തുടക്കം കുറിച്ചത്. റോയൽ തായ് എയർഫോഴ്‌സിലെ ബന്ധങ്ങൾ ഉപയോഗിച്ച് അവര്‍ തന്‍റെ മേ ചമോയ് ഫണ്ട് പദ്ധതി നിയമാനുസൃതമാക്കി. തായ്‌ലൻഡിലെ രാജകുടുംബത്തെയും നിരവധി സൈനിക വ്യക്തികളെയും ഇവര്‍ക്ക് ചിറ്റ് ഫണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് പ്രേരിപ്പിക്കാൻ പോലും കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവര്‍ ഉള്‍പ്പെടെ ഇവരുടെ തട്ടിപ്പിന് ഇരയായി.
1980 – കളിലായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ തട്ടിപ്പ് നടന്നത്. 1989 ജൂലൈ 27 ന് ചാമോയും ഏഴ് കൂട്ടാളികളും ശിക്ഷിക്കപ്പെട്ടു. ഇവർക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കേസുകളിൽ നിന്നായി 1,41,078 വർഷത്തെ തടവ് ശിക്ഷയായിരുന്നു ലഭിച്ചത്. അങ്ങനെ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷയായി ഇത് മാറി. എന്നാൽ, വെറും 8 വർഷക്കാലം മാത്രമാണ് ഇവർ ജയിൽവാസം അനുഭവിച്ചത്. കാരണം അക്കാലത്ത് തായ്‌ലൻഡിലെ നിയമപ്രകാരം തട്ടിപ്പിന് ശിക്ഷിക്കപ്പെട്ടവർക്ക് പരമാവധി 20 വർഷം വരെ മാത്രമേ തടവ് ശിക്ഷ വിധിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. 1993-ൽ ചാമോയ് തിപ്യാസോയെ വെറുതെ വിട്ടു.

You may have missed