November 27, 2024, 7:14 pm

ഒഡിഷയുടെ ചരിത്രത്തിലൂടെ ഒരു യാത്ര

അത്ഭുതങ്ങളുടെ ഒഡീഷ

കിഴക്കേ ഇന്ത്യയില്‍ ബംഗാള്‍ ഉള്‍ക്ക‌ടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വൈവിധ്യങ്ങൾ നിറഞ്ഞൊരു നാടുണ്ട് .ഒരു കാലത്ത് കലിംഗ എന്നറിയപ്പെ‌ട്ടിരുന്ന നാട്. ബംഗാള്‍ ക‌ടുവ മുതല്‍ ഡോള്‍ഫിന്‍ വരെ നീളുന്ന ജൈവ സമ്പത്ത്. വിശ്വാസികള്‍ തേടിയെത്തുന്ന അത്ഭുതങ്ങളുടെയും അമ്പരപ്പിക്കുന്ന കഥകളുടെയും സന്നിധിയായ പുരി ഗജനാഥ ക്ഷേത്രം. അതിമനോഹരമായ ബീച്ചുകളും ചരിത്രവും സംസ്കാരവും ഇ‌ടചേര്‍ന്നുള്ള ആഘോഷങ്ങളും എന്നിങ്ങനെ എത്ര പറഞ്ഞാലും മതിയാവുന്നതല്ല ഒഡീഷയു‌ടെ വിശേഷങ്ങള്‍.

ചെരിയുന്ന ക്ഷേത്രം

ചരിഞ്ഞു നില്‍ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മഹാനദിയുടെ തീരത്ത് ഹുമയിൽ സ്ഥിതി ചെയ്യുന്ന ഈ ചെരിഞ്ഞ ക്ഷേത്രം. ശിവനെ ബിമലേശ്വര്‍ ആയി ഇവിടെ ആരാധിക്കുന്നു. താണ്. വെള്ളപ്പൊക്കമോ ഭൂകമ്പമോ ആയിരിക്കാം ഈ ചരിഞ്ഞതിന്റെ കാരണം എന്നു കരുതുന്നു. അല്ലെങ്കില്‍ ചരിഞ്ഞ രീതിയില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടതാവാം എന്നു കരുതുന്നവരും ഉണ്ട്. എന്തുതന്നെയായാലും ക്ഷേത്രത്തിന്റെ ചെരിവ് ഇതുവരെ അളന്നു തിട്ടപ്പെടുത്തിയിട്ടില്ല.

ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനം

ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമാണ് ഒഡീഷ. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പേ തന്നെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായുള്ള മുറവിളകള്‍ ആരംഭിച്ചിരുന്നു. നിലവിലെ ബീഹാർ, ഒറീസ്സ പ്രവിശ്യകൾ വിഭജിച്ച് പ്രത്യേക ഒറീസ എന്ന ആവശ്യവുമായി പിന്നീടുള്ള വർഷങ്ങളിൽ പ്രമേയം ശക്തമായി. ഒറിയ ദേശീയതയുടെ പിതാവായ മധുസൂദനൻ ദാസിന്റെ ശ്രമഫലമായി, 1936-ൽ ഈ പ്രമേയം ഫലം കാണുകളും സ്ഥാനം രൂപീകരിക്കപ്പെ‌‌ടുകയും ചെയ്തു.

ഒ‍ഡീഷയും സര്‍ഫ് ഫെസ്റ്റിവലും

ബീച്ചുകളും ആഘോഷങ്ങളും ഒഡീഷക്കാരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഇവിടുത്തെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്ന് സര്‍ഫ് ഫെസ്റ്റിവലാണ്.കല, സംഗീതം, സമുദ്ര സാഹസികത എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന ഇന്ത്യയിലെ ഏക ബീച്ച് അധിഷ്ഠിത ഉത്സവമാണ് ഇന്ത്യ സർഫ് ഫെസ്റ്റിവൽ. പുരി – കൊണാർക്ക് മറൈൻ ഡ്രൈവില്‍ പുരിയിലെ രാമചണ്ടി ബീച്ചിലാണ് ഒഡീഷ ഇന്ത്യ സർഫ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആഗോള സർഫ് ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തിയ ഇത് രാജ്യത്തിന്റെ കായിക സാംസ്കാരിക കലണ്ടറിൽ ഇടംനേടിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും നീളമുള്ള മനുഷ്യ നിര്‍മ്മിത അണക്കെ‌ട്ട്

ഇന്ത്യയുടെ നിര്‍മ്മാണ രംഗത്തെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിര്‍മ്മിതികളില്‍ ഒന്നാണ് ഇവിടുത്തെ ഹിരാകുഡ് അണക്കെട്ട് . സംബൽപൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ (9 മൈൽ) അകലെ മഹാനദി നദിക്ക് കുറുകെയാണ് ഹിരാകുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മൺ അണക്കെട്ടാണിത്. വജ്രത്തിന്റെയും രത്നത്തിന്റെയും വലിയ നിക്ഷേപങ്ങൾക്ക് മുമ്പ് ഇത് അറിയപ്പെട്ടിരുന്നു. ഈ സ്ഥലത്ത് ആളുകൾ വജ്രക്കല്ലുകൾക്കായി തിരയുന്ന ചരിത്രം ഇവിടെയുണ്ട്.

കല്ലുകളിലെഴുതിയ മനുഷ്യന്റെ ഭാഷ- കൊണാര്‍ക്ക് സൂര്യ ക്ഷേത്രം

ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു.കൊണാർക്ക്‌ ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ പറഞ്ഞതാണിത്. ഒഡീഷ ക്ഷേത്ര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി പ്രശംസിക്കപ്പെ‌ടുന്നതാണ് കൊണാര്‍ക്ക് സൂര്യ ക്ഷേത്രം. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. . യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളു‌ടെ പ‌ട്ടികയിലും ക്ഷേത്രം ഇടം നേടിയിട്ടുണ്ട്. “ബ്ലാക്ക് പഗോഡ” എന്ന് യൂറോപ്യന്‍ നാവിഗര്‍ ഈ ക്ഷേത്രത്തെ പണ്ടു വിശേഷിപ്പിച്ചിട്ടുണ്ട്. ഏഴു കുതിരകൾ വലിക്കുന്ന രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിമനോഹരമായ സൂര്യക്ഷേത്രത്തിന് പുറമേ, കൊണാർക്ക് നൃത്തോത്സവത്തിനും കൊണാർക്ക് പ്രസിദ്ധമാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ലാസിക്കൽ നൃത്തോത്സവങ്ങളിലൊന്നാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക പരിപാടി.ധാരാളം പ്രതേകതകൾ നിലനിൽക്കുന്ന ഒരു സംഥാനമാണ് ഒഡിഷ എന്നത് വന്നാൽ കാഴ്ചകളും കാണാം…

Leave a Reply

Your email address will not be published. Required fields are marked *

You may have missed